തിരുവനന്തപുരം: ഹര്‍ത്താലുമായി ബന്ധപ്പെട്ട് നടന്ന അക്രമങ്ങളില്‍ പോലീസ് വേണ്ടവിധം പ്രവര്‍ത്തിക്കാത്തതിനാല്‍ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് അതൃപ്തി. ഹര്‍ത്താല്‍ ദിവസം ജില്ലാ പോലീസ് മേധാവികള്‍ വേണ്ടവിധം പ്രവര്‍ത്തിച്ചില്ലെന്നാണ് വിലയിരുത്തല്‍.
ഇത് സംബന്ധിച്ച് ഡിജിപി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുന്നതിന് മതിയായ സംരക്ഷണം നല്കാന് പോലീസിന് സാധിച്ചില്ലെന്ന് ജില്ലാ കളക്ടര്‍മാര്‍ ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഓപ്പറേഷന് വിന്‍ഡോ എന്ന പേരിലാണ് കേസിലുള്‍പ്പെട്ടവരെ കസ്റ്റഡയില്‍ എടുക്കുന്നത്. എന്നാല്‍ സിപിഎം നേതൃത്വം ചൂണ്ടിക്കാണിക്കുന്നവരെയാണ് പലയിടങ്ങളിലും കസ്റ്റഡിയില്‍ എടുക്കേണ്ടി വരുന്നത്. ഇതിനെതിരെ ഒരു വിഭാഗം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ രംഗത്ത് വന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: