മാഡ്രിഡ്: മുന്‍ ലാലിഗ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് പുതുവര്‍ഷത്തില്‍ തണുപ്പന്‍ തുടക്കം. ദുര്‍ബ്ബലരായ വിയാറയലുമായി അവര്‍ സമനില പിടിച്ചു. ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി. ഈ സമനിലയോടെ റയല്‍, പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന ബാഴ്സലോണയെക്കാള്‍ ഏഴു പോയിന്റിന് പിന്നിലായി.
മധ്യനിരക്കാരന് സാന്റി കസോര്‍ള നാലാം മിനിറ്റില്‍ വിയാറയലിന് ലീഡ് നേടിക്കൊടുത്തു. യൂറോപ്യന്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് മൂന്ന് മിനിറ്റിനുള്ളില്‍ ഗോള്‍ മടക്കി. കരീം ബെന്‍സേമയുടെ ഹെഡറാണ് ഗോളായി മാറിയത്.
ഇരുപതാം മിനിറ്റില്‍ റയല്‍ മാഡ്രിഡ് മുന്നിലെത്തി. റാഫേല്‍ വരാനെയാണ് സ്കോര്‍ ചെയ്തത്്. കളയിവസാനിക്കാന് എട്ട് മിനിറ്റ് ശേഷിക്കെ സാന്റി രണ്ടാം ഗോളിലൂടെ വിയാറയലിന് സമനിലയൊരുക്കി.
പതിനേഴ് മത്സരങ്ങളില്‍ മുപ്പത് പോയിന്റ് നേടിയ റയല്‍ മാഡ്രിഡ് പോയിന്റ് നിലയില്‍ നാലാം സ്ഥാനത്താണ്. പതിനേഴ് മത്സരങ്ങളില്‍ 37 പോയിന്റുമായി ബാഴ്സലോണ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. അത്ലറ്റിക്കോ മാഡ്രിഡ് (34), സെവിയ (32) എന്നിവയാണ് യഥാക്രമം രണ്ട് , മൂന്ന് സ്ഥാനങ്ങളില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: