പെഡ്രോ ട്രിക്കില്‍ ഗോകുലം വീണു

Saturday 5 January 2019 3:46 am IST

കോയമ്പത്തൂര്‍: പെഡ്രോ മാന്‍സിയുടെ ഹാട്രിക്കില്‍ ചെന്നൈ സിറ്റി ഐ ലീഗില്‍ ഗോകുലം കേരള എഫ്‌സിയെ തകര്‍ത്തു. ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ചെന്നൈ വിജയിച്ചത്. ഗോകുലത്തിന്റെ അഞ്ചാം തോല്‍വിയാണിത്്.

ഏഴ്, 59, 80 മിനിറ്റുകളില്‍ ഗോള്‍ നേടിയാണ് പെഡ്രോ ഹാട്രിക്ക് കുറിച്ച് ടീമിന് വിജയം സമ്മാനിച്ചത്്. ഇടവേളയ്ക്ക് 2-1 ന് മുന്നിട്ടുനിന്ന ഗോകുലത്തിന് രണ്ടാം പകുതിയില്‍ പിടിച്ചുനില്‍ക്കാനായില്ല. ഇടവേളയ്ക്ക് ശേഷം ഇരു ടീമുകളും പത്ത് പേരുമായാണ് പൊരുതിയത്്. ചെന്നൈയുടെ സിവിവാസന്‍ പാണ്ഡ്യനും ഗോകുലത്തിന്റെ അര്‍ജുന്‍ ജയരാജും ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി.

തുടക്കത്തില്‍ തന്നെ പെഡ്രോ ചെന്നൈയെ മുന്നിലെത്തിച്ചു. പതിനേഴാം മിനിറ്റില്‍ മൂസയും 38-ാം മിനിറ്റില്‍ ജോയല്‍ സണ്‍ഡേയും ഗോള്‍ നേടിയതോടെ ഗോകുലം 2-1 ന് മുന്നിലായി.

ഈ വിജയത്തോടെ പതിനൊന്ന് മത്സരങ്ങളില്‍ 24 പോയിന്റുമായി ചെന്നൈ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. അതേമസയം ഗോകുലത്തിന് പതിനൊന്ന് മത്സരങ്ങളില്‍ പത്ത് പോയിന്റേയുള്ളൂ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.