കണ്ണൂര്‍: ആര്‍എസ്എസ് കണ്ണൂര്‍ വിഭാഗ് സംഘചാലക് സി. ചന്ദ്രശേഖരനെ പതിനഞ്ചംഗ സിപിഎം സംഘം വീടു കയറി ആക്രമിച്ചു. പരിക്കേറ്റ അദ്ദേഹത്തെ തലശേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാത്രി ഏഴുമണിയോടെയാണ് സംഭവം. മാരകായുധങ്ങളുമായി എത്തിയ സംഘം വീട്ടില്‍ അതിക്രമിച്ചു കയറി ഫര്‍ണിച്ചര്‍ അടക്കം തകര്‍ത്തു, കൊള്ളയടിച്ചു. തുടര്‍ന്നാണ് എഴുപതുകാരനായ വിഭാഗ് സംഘചാലകിനെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: