കോഴിക്കോട്: പഴയകാല കണ്‍സള്‍ട്ടിംഗ് എഞ്ചിനീയറും, കവിയും,സാഹിത്യകാരനുമായിരുന്ന ചക്കോരത്തുകുളം ‘ശില്‍പ്പി’ വീട്ടില്‍ എഞ്ചിനീയര്എ.ജി. സോമനാഥ് (86) അന്തരിച്ചു. സംസ്ക്കാരം ശനി ഉച്ചയ്ക്ക് രണ്ടുമണിക്ക് മാവൂര്‍ റോഡ് ശ്മശാനത്തില്‍.
റോട്ടറി ക്ലബ്ബ് ഓഫ് കാലിക്കറ്റ് ഈസ്റ്റ് മുന്‍ പ്രസിണ്ടും ശ്രീനാരായണ എഡ്യുക്കേഷന്‍ സൊസൈറ്റി സ്ഥാപക സെക്രട്ടറിയും കോഴിക്കോട് കളരിപ്പയറ്റ് അസോസിയേഷന് മുന്‍ പ്രസിഡണ്ടുമാണ്. മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെയും, ശ്രീകണ്ഠേശ്വരക്ഷേത്രയോഗത്തിന്റെയും ഡയറക്ടറായിരുന്നു.
നിരവധി സാഹിത്യ രചനകള്‍ നടത്തിയിട്ടുള്ള അദ്ദേഹത്തിന്റെ കളരിപ്പയറ്റ് എന്ന മലയാള ഗ്രന്ഥവും അതിന്റെ ഇംഗ്ലീഷ് പരിഭാഷയും ഏറെ പ്രശസ്തമാണ്. God’s ownmartial atsr from God’s own country, വീരപഴശ്ശി കേരള വര്‍മ്മ (മലയാളം),Thets ory of Pazhassi Raja (English), കിളിമൊഴി (കവിതാ സമാഹാരം), ആയുധവിദ്യ – ഒരന്വേഷണം, റോട്ടറി-ഒരു ജീവിതശൈലി (കവിതകള്‍) എന്നിവയാണ് മറ്റ് ഗ്രന്ഥങ്ങള്‍.
ഭാര്യ: വാസന്തി സോമനാഥ്. മക്കള്‍: ഷീല ദേവദത്തന്(കുവൈത്ത്), ശ്യാം സോമനാഥ് (ചാര്‍ട്ടേഡ് എഞ്ചിനീയര്‍ & വാല്യുവര്‍, കോഴിക്കോട്). മരുമകന്: സി.ജി. ദേവദത്തന് (എഞ്ചിനീയര്‍, കുവൈത്ത്).
പ്രതികരിക്കാൻ ഇവിടെ എഴുതുക: