15നും 27നും പ്രധാനമന്ത്രി കേരളത്തിലെത്തും

Saturday 5 January 2019 12:16 pm IST

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയും 15, 27 തീയതികളില്‍ കേരളത്തിലെത്തും. കൊല്ലം, പത്തംതിട്ട, പാലക്കാട്, തൃശൂര്‍ ജില്ലകള്‍ സന്ദര്‍ശിക്കുന്നതിനായാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്.

15ന് കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിനായാണ് മോദി കേരളത്തില്‍ എത്തുന്നത്. ഇതോടൊപ്പം ബിജെപി നേതൃയോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. 27ന് തൃശ്ശൂരില്‍ യുവമോര്‍ച്ചയുടെ പരിപാടിയില്‍ പങ്കെടുക്കുന്നതിനായാണ് മോദി വീണ്ടും കേരളത്തില്‍ എത്തുന്നത്. ബിജെപി സംഘടിപ്പിക്കുന്ന പൊതു റാലിയിലും അദ്ദേഹം പങ്കെടുക്കും.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അടുത്ത മാസവും കേരളം സന്ദര്‍ശിക്കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.