പത്തനംതിട്ട: ശബരിമല സന്നിധാനത്ത് പതിനെട്ടാം പടിയുടെ മുന്‍വശത്തെ ആല്മരത്തിന് തീപിടിച്ചു. ഇന്ന് രാവിലെ 11.30 ഓടെയാണ് തീപിടിച്ചത്. ആഴിയില്‍ നിന്ന് ആലിലേക്ക് തീ പടരുകയായിരുന്നു. പെട്ടെന്ന് തന്നെ ഫയര്‍ഫോഴ്സ് എത്തി തീ കെടുത്തിയാല്‍ വന്‍ അപകടം ഒഴിവാക്കാനായി.
അപകടത്തെ തുടര്‍ന്ന് നടപ്പന്തലില്‍ തീര്‍ത്ഥാടകരെ തടഞ്ഞു നിര്‍ത്തിയ പോലീസ് തീ കെടുത്തിയതിനുശേഷമാണ് ദര്‍ശനത്തിനായി കടത്തിവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: