കോഴിക്കോട്: പതിനഞ്ചു ലക്ഷത്തിലധികം വില വരുന്ന വെള്ളി ആഭരങ്ങളുമായി രണ്ടു പേര് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ പിടിയില്‍. റെയില്‍വേ പോലീസിന്റെ ഫ്ളയിങ് സ്ക്വാഡ് നടത്തിയ പരിശോധനയില്‍ കച്ചെഗുഡ എക്സ്പ്രസില്‍ നിന്നാണ് ഈ ആഭരങ്ങള്‍ പിടികൂടിയത്.
നികുതി വെട്ടിച്ച് കടത്തിയ 20 കിലോയോളം വരുന്ന ആഭരണങ്ങളാണ് പിടികൂടിയത്. സംഭവത്തില്‍ തമിഴ്നാട് സ്വദേശി ഷാജഹാന് എന്ന ആളെ പോലീസ് അറസ്റ്റ് ചെയ്തു.
ആഭരണങ്ങള്‍ തമിഴ്നാട്ടില്‍ നിന്നാണ് എത്തിച്ചതെന്ന് പ്രതികള്‍ സമ്മതിച്ചു. ഇവ കോഴിക്കോട് കണ്ണൂര്‍ ഭാഗങ്ങളിലുള്ള വെള്ളി വ്യാപാരികള്‍ക്ക് വില്‍ക്കാനായിരുന്നു പ്രതികളുടെ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: