ഷിംല: ഹിമാചല്‍ പ്രദേശില്‍ സ്കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറ് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. സിര്‍മര്‍ ജില്ലയില്‍ ശനിയാഴ്ച രാവിലെയുണ്ടായ അപകടത്തില്‍ സന്‍ഗ്രയിലെ ദാവ് പബ്ലിക് സ്കൂളിലെ സമീര്‍ (5), ആദര്‍ശ് (7), കാര്‍ത്തിക് (14), അഭിഷേക്, സഹോദരി സഞ്ജന, നൈതിക് ചൗഹാന് എന്നിവരാണ് മരിച്ചത്.
കുട്ടികളുമായി സ്കൂളിലേക്ക് പോകുന്നതിനിടെ ബസ് റോഡില്‍നിന്ന് തെന്നി കൊക്കയിലേക്ക് വീഴുകയായിരുന്നു. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആറുപേര്‍ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചിരുന്നു. ബാക്കി ബസ്സിലുണ്ടായിരുന്ന 12ഓളം വിദ്യാര്‍ത്ഥികള്‍ ചികിത്സയിലാണ്. ഇതില്‍ ചിലരുടെ നില അതീവഗുരുതമാണ്.
തകര്‍ന്ന ബസില്‍ നിന്ന് വിദ്യാര്‍ത്ഥികളുടെ വളരെ പ്രയാസപ്പെട്ടാണ് രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തത്. ബസ് ഡ്രൈവറായ സ്വരൂപിന്റെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: