മല്യ ഇനി ' പിടികിട്ടാപ്പുള്ളി'

Saturday 5 January 2019 4:21 pm IST
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരം മുംബൈയിലെ പ്രത്യേക കോടതിയാണ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.

മുംബൈ: ബാങ്ക് വായ്പ്പയെടുത്ത് ഇന്ത്യയില്‍ നിന്ന് ഒളിച്ചു കടന്ന മദ്യ വ്യവസായി വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരം മുംബൈയിലെ പ്രത്യേക കോടതിയാണ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. 

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് പ്രഖ്യാപനം. ഇതോടെ ഇന്ത്യയിലുള്ള മല്യയുടെ സ്വത്തുക്കള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് എപ്പോള്‍ വേണമെങ്കിലും കണ്ടുകെട്ടാം.

എസ്ബിഐ നേതൃത്വത്തിലുള്ള ബാങ്ക് കണ്‍സോഷ്യത്തില്‍ നിന്ന് 9000 കോടി രൂപ വായ്പയെടുത്ത് 2016ലാണ് മല്യ ലണ്ടനിലേക്ക് ഒളിച്ചു കടക്കുന്നത്. ഇയാള്‍ക്കെതിരെയുള്ള എന്‍ഫോഴ്‌സ്‌മെന്റ് നടപടി ശക്തമാക്കിയതിനെ തുടര്‍ന്ന് ബാങ്കില്‍ നിന്നുള്ള വായ്പ തുക തിരിച്ചു നല്‍കാമെന്ന് അടുത്തിടെ മല്യ പ്രഖ്യാപനം നടത്തിയിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.