വിദ്യാഭ്യാസരംഗത്തെ സമരങ്ങളില്‍നിന്ന്ഒ ഴിവാക്കണം: സ്‌കൂള്‍ അസോസിയേഷനുകള്‍

Sunday 6 January 2019 3:47 am IST

കൊച്ചി: ഹര്‍ത്താല്‍,  പണിമുടക്ക് എന്നിവയില്‍ നിന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒഴിവാക്കണമെന്ന് സര്‍ക്കാരിതര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സംഘടനകള്‍ സംയുക്ത യോഗത്തിനുശേഷം ആവശ്യപ്പെട്ടു. വര്‍ഷം 220 അധ്യയന ദിവസങ്ങള്‍ വേണ്ടിടത്ത് ഹര്‍ത്താലുകളും പ്രദേശിക മുടക്കുകളും മൂലം 200 ദിവസം പോലും തികയ്ക്കാനാവുന്നില്ലെന്നും വിദ്യാഭ്യാസ നിലവാരത്തെ ഇത് ബാധിക്കുന്നുവെന്നും സംഘടനാ നേതാക്കള്‍ പറഞ്ഞു.

ജനുവരി എട്ട്, ഒമ്പത് തീയതികളിലെ പണിമുടക്കില്‍ നിന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒഴിവാക്കണമെന്നും ഇതിന് നിയമനിര്‍മാണം നടത്തണമെങ്കില്‍ അതു ചെയ്യണമെന്നും സിബിഎസ്ഇ, ഐസിഎസ്‌സി, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. വിദ്യാഭ്യാസം സംസ്ഥാന വിഷയമാണ്. 300 കുട്ടികള്‍ പഠിക്കുന്ന കരുണാ മെഡിക്കല്‍ കോളേജിന് നിയമനിര്‍മാണം നടത്തിയ സര്‍ക്കാര്‍ 50 ലക്ഷത്തിലേറെ വിദ്യാര്‍ഥികളുടേയും സംസ്ഥാനത്തിന്റേയും നിലവാരം സംരക്ഷിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് അവര്‍ ആവശ്യപ്പെട്ടു. 

കേന്ദ്ര വിദ്യാഭ്യാസ നിയമപ്രകാരം 230 അധ്യയന ദിവസം വേണം. േകരളത്തിലൊഴികെ ഇത് നടപ്പാകുന്നുണ്ട്. കഴിഞ്ഞ ഹര്‍ത്താലില്‍ മലപ്പുറത്ത് സിബിഎസ്‌സി സ്‌കൂളുകള്‍ 90% പ്രവര്‍ത്തിച്ചു. നാട്ടുകാരും ഹര്‍ത്താല്‍ നടത്തുന്നവരും വിചാരിച്ചാല്‍ ആരോഗ്യ മേഖലയെ പോലെ വിദ്യാഭ്യാസ മേഖലയേയും മുടക്കില്‍നിന്നൊഴിവാക്കാം. സംസ്ഥാന സര്‍ക്കാര്‍ ഇതിന് മുന്‍കൈ എടുക്കണം. സര്‍ക്കാരിന് നിവേദനം നല്‍കിയിട്ടുണ്ട്. പ്രധാനപ്പെട്ട മൂന്നു മുന്നണികളോട് ചര്‍ച്ച നടത്തും. കോടതിയെ സമീപിക്കും. വിദ്യാഭ്യാസ നിലവാരം തകരാതിരിക്കാന്‍ ഇത് അനിവാര്യമാണ്, ഭാരവാഹികള്‍ പറഞ്ഞു. 

വാര്‍ത്ത സമ്മേളനത്തില്‍ സിബിഎഎസ്‌സി സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് ടി.പി.എം. ഇബ്രാഹിം ഖാന്‍, അണ്‍ എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ജയകുമാര്‍, എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് വര്‍ഗീസ് തേക്കിലക്കാടന്‍, സിബിഎസ്‌സി മാനേജ്‌മെന്റ് അസോസിയേഷന്‍ സെക്രട്ടറി കെ.എം. ഹാരിസ്, അബ്രഹാം തോമസ്, ജോര്‍ജ് കുളങ്ങര പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.