കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പാക്കിസ്ഥാന് തോല്‍വിയിലേക്ക് .ഒന്നാം ഇന്നിങ്ങ്സില്‍ 254 റണ്‍സ് ലീഡ് വഴങ്ങിയ അവര്‍ മൂന്നാം ദിനം ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഏഴു വിക്കറ്റിന് 221 റണ്‍സ് എടുത്തു.
ഇന്നിങ്ങ്സ് തോല്‍വി ഒഴിവാക്കാന്‍ പാക്കിസ്ഥാന് ഇനി 33 റണ്‍സ് കൂടി വേണം. ശേഷിക്കുന്നത് മൂന്ന് വിക്കറ്റ് മാത്രം. ഇമാം ഉള് ഹഖ് (6), ഷാന്‍ മസൂദ് (61), അസര്‍ അലി (6) , ആസാദ് (88) , ഫഖര്‍ സമാന് (7) , സര്‍ഫ്രസ് അഹമ്മദ് (6) , മുഹമ്മദ് അമീര്‍ (1) എന്നിവരാണ് പുറത്തായത്.സ്കോര്‍ : പാക്കിസ്ഥാന് 177, ദക്ഷിണാഫ്രിക്ക 431.
പ്രതികരിക്കാൻ ഇവിടെ എഴുതുക: