ശബരിമല: സന്നിധാനത്ത് പതിനെട്ടാംപടിയുടെ മുന്‍വശത്തെ ആല്മരത്തിന് തീപിടിച്ചു. രണ്ട് തവണയാണ് ആഴിയില്‍ നിന്ന് ആല്മരത്തിന് തീ പിടിച്ചത. രാവിലെ 10.45നാണ് ആദ്യം പുക ഉയര്‍ന്നത്. അപ്പോള്‍ തന്നെ അഗ്നിശമന സേന തീ കെടുത്തി. എന്നാല്‍ 11.30ന് വീണ്ടും തീ പടരുകയായിരുന്നു. ഇതോടെ ഭക്തരെ വലിയ നടപ്പന്തലില്‍ തടഞ്ഞു. തീ കെടുത്തിയ ശേഷമാണ് പടിക്ക് സമീപത്തേക്ക് കടത്തിവിട്ടത്.
ആല്മരത്തിന് തീപിടിച്ചതോടെ ഭക്തര്‍ ആശങ്കയിലായി. ആഴിയില്‍ അധികം തീ ഉണ്ടായിരുന്നില്ല. ഈ മണ്ഡല-മകരവിളക്ക് കാലത്ത് തീര്‍ത്ഥാടകര്‍ എത്താത്തതിനാല്‍ ആഴിയുടെ തെക്കേ മൂലയില്‍ മാത്രമാണ് തീ കത്തുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ആഴിയുടെ ചുറ്റുവേലിക്ക് പുറത്തേക്ക് നെയ്ത്തേങ്ങ നിറഞ്ഞ് കവിഞ്ഞ് കത്തുമ്പോള്‍ പോലും ആലിന് തീപിടിക്കുകയോ ഇലകള്‍ കരിയുകയോ ചെയ്തിട്ടില്ലെന്ന് ഭക്തര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: