കേരളത്തിെലത്തുന്ന സഞ്ചാരികള്‍ ജാഗ്രത പാലിക്കണമെന്ന് യുഎസും, ബ്രിട്ടണും

Sunday 6 January 2019 10:34 am IST

ന്യൂദല്‍ഹി: കേരളത്തില്‍  വിനോദ സഞ്ചാരത്തിനായി എത്തുന്ന പൗരന്മാരോട് ജാഗ്രത പാലിക്കണമെന്ന് ബ്രിട്ടനും അമേരിക്കയും. ശബരിമല വിഷയത്തെ തുടര്‍ന്ന് സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നതിനെ തുടര്‍ന്നാണ് ഈ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 

കേരളത്തിലേക്ക് പോകുന്നവര്‍ ജാഗരൂകരായിരിക്കണം, ആള്‍ക്കൂട്ടങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കണമെന്നും പ്രാദേശിക ഭരണകൂടങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ പാലിക്കണമെന്നുമാണ് ബ്രിട്ടീഷ് ഹൈക്കമ്മീഷന്റെ നിര്‍ദ്ദേശം.

ഇന്ത്യ സന്ദര്‍ശിക്കുന്നവര്‍ക്ക് നല്‍കുന്ന ജാഗ്രത നിര്‍ദ്ദേശങ്ങള്‍ക്ക് പുറമെയാണ് കേരളത്തിലെ സ്ഥിതിഗതികളും ബ്രിട്ടന്‍ ജനങ്ങളുടെ ശ്രദ്ധയില്‍ പെടുത്തിയത്. 

ശബരിമലയിലെ ആചാരലംഘനത്തിന് പിന്നാലെ കേരളത്തില്‍ വ്യാപകമായ പ്രതിഷേധ സംഭവങ്ങളാണ് നടന്നതെന്ന് ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതിയാണ് നിര്‍ദ്ദേശം നല്‍കിയത്. ഇതിനെ തുടര്‍ന്ന് വിനോദ സഞ്ചാരികള്‍ ജാഗ്രത പാലിക്കണമെന്നാണ് യുഎസ്സിന്റെ മുന്നറിയിപ്പ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.