എക്‌സൈസ് ഉദ്യോഗസ്ഥര്‍ വനിത മതിലില്‍ പങ്കെടുത്തത് നിയമ വിരുദ്ധമായി

Sunday 6 January 2019 10:52 am IST

പാലക്കാട്: പാലക്കാട് നടന്ന വനിതാമതിലില്‍ എക്‌സൈസ് ജീവനക്കാര്‍ പങ്കെടുത്തത് സര്‍വ്വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി. സര്‍ക്കാര്‍ പരിപാടിയാണെങ്കിലും എക്‌സൈസ്, പോലീസ്, ഫയര്‍ഫോഴ്‌സ് തുടങ്ങിയ യൂണിഫോം സേനകള്‍ പങ്കെടുക്കുന്നത് സര്‍വ്വീസ് നിയമങ്ങള്‍ക്കി വിരുദ്ധമാണ്.

ഈ ചട്ടം നിലനില്‍ക്കേയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍മാര്‍ ജനുവരി ഒന്നിന് സംഘടിപ്പിച്ച വനിത മതിലില്‍ പങ്കെടുത്തത്. ശീലത, ഭുവനേശ്വരി, സിജി മേരി,സംഗീത, അംബിക എന്നീ വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരാണ് ഇക്കഴിഞ്ഞ ഒന്നാം തീയതി നടന്ന വനിതാ മതിലില്‍ പങ്കെടുത്തത്. ജില്ലയില്‍ വിവിധ ഇടങ്ങളിലുള്ള എക്‌സൈസ് ഓഫീസുകളിലായാണ് ഇവര്‍ സേവനം അനുഷ്ടിക്കുന്നത്.

പോലീസിനെ പോലെ അച്ചടക്കമുള്ള സേനാ വിഭാഗമായ എക്‌സൈസിലെ ജീവനക്കാര്‍ വനിതാ മതില്‍ പോലുള്ള പരിപാടികളില്‍ പങ്കെടുക്കുന്നത് ഗുരുതരമായ വീഴ്ചയാണ്. ചട്ടലംഘനം നടത്തിയാല്‍ സസ്‌പെന്‍ഷന്‍ അടക്കമുള്ള ശിക്ഷണ നടപടികള്‍ ലഭിക്കും. എന്നാല്‍ ഇവയെല്ലാം വകവെക്കാതെയാണ് വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാര്‍ പങ്കെടുത്തത്. വനിതാ മതിലില്‍ പങ്കെടുത്തതിന്റെ ഫോട്ടോ ഇവര്‍ ഫേസ്ബുക്കില്‍ പോസ്റ്റും ചെയ്തിട്ടുണ്ട്. സംഭവം വിവാദമായതിനെ തുടര്‍ന്ന് ഇവര്‍ അത് പിന്‍വലിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.