തിരുവനന്തപുരം: ക്രിസ്മസ് പുതുവത്സര കാലത്ത് സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യ വില്‍പ്പന. മുന്‍കാലങ്ങളെ അപേക്ഷിച്ച് ബിവറേജസ് കോര്‍പ്പറേഷന്റെ വരുമാനത്തില്‍ 34 കോടിയുടെ വര്‍ധനവാണ് ഈ വര്‍ഷമുണ്ടായത്. ക്രിസ്മസ് മദ്യ വില്‍പ്പനയില്‍ നെടുമ്പാശ്ശരിയും പുതുവത്സര തലേന്ന് പാലാരിവട്ടവും ആണ് ഒന്നാമത്.
ഡിസംബര്‍ 22 മുതല്‍ 31 വരെയുള്ള ക്രിസ്മസ്, പുതുവത്സരാഘോഷ കാലത്ത് 514.34 കോടി രൂപയുടെ മദ്യമാണ് കേരളത്തില്‍ വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 480.67 കോടി ആയിരുന്നു. ഡിസംബര്‍ 24ന് മാത്രം 64.63 കോടി രൂപയുടെ മദ്യം ബിവറേജസ് കോര്പ്പറേഷന് വിറ്റിട്ടുണ്ട്. മുന്‍ വര്‍ഷം ഇത് 49.2 കോടി ആയിരുന്നു. ക്രിസ്മസ് ദിനത്തില്‍ 40.6 കോടിയുടെ മദ്യവും ചെലവായി. നെടുമ്പാശ്ശേരിയിലെ ഔട്ലെറ്റിലാണ് ക്രിസ്മസിന് ഏറ്റവുമധികം വില്‍പ്പന നടന്നത്. 51.3 ലക്ഷം രൂപ.
പുതുവത്സരാഘോഷത്തിനായി ഡിസംബര്‍ 31ന് 78.77 കോടിയുടെ മദ്യം വിറ്റു. മുന്‍വര്‍ഷം ഇത് 61.7കോടിയായിരുന്നു. പുതുവര്‍ഷതലേന്ന് പാലാരിവട്ടത്തെ ഔട്ട് ലെറ്റിലാണ് വില്‍പ്പന ഏറ്റവും കൂടുതല്‍ നടന്നത്. 73.53 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റഴിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: