സഹോദരിയെ പീഡിപ്പിച്ച യുവാവിന് 20 വര്‍ഷം കഠിന തടവ്

Sunday 6 January 2019 12:13 pm IST

കാസര്‍ഗോഡ് : സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ കാസര്‍ഗോഡ് ജില്ലാകോടതി 20 വര്‍ഷം കഠിനതടവിനു വിധിച്ചു. പോക്സോ നിയമപ്രകാരം കേസെടുത്ത യുവാവിന് അര ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ പെണ്‍കുട്ടിക്കു നല്‍കണം.

അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. രണ്ട് വകുപ്പുകളിലായി 10 വര്‍ഷം വീതം കഠിനതടവും, 50,000 രൂപ വീതം പിഴയും വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി.

അമ്മയും അമ്മൂമ്മയുമൊത്ത് താമസിക്കുമ്പോള്‍ വീട്ടിലെ ഇളയ സഹോദരിയെ 2009 മുതല്‍ 2016 ജൂലൈ വരെ പീഡിപ്പിച്ചു എന്നതാണ് കേസ്. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതലാണ് പീഡനം തുടങ്ങിയത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.