ബെംഗളൂരു: നടന് പ്രകാശ് രാജ് വരുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ ബെംഗളൂരു സെന്‍ട്രലില്‍ നിന്ന് മല്‍സരിക്കും. സ്വതന്ത്രനായാണ് ഇദ്ദേഹം മല്‍സരിക്കുന്നത്. ട്വിറ്ററിലൂടെ പ്രകാശ് രാജ് തന്റെ രാഷ്ട്രീയ പ്രവേശനം അറിയിച്ചിരുന്നുവെങ്കിലും കഴിഞ്ഞ ദിവസമാണ് മല്‍സരിക്കുന്ന മണ്ഡലത്തെ കുറിച്ച് സ്ഥിരീകരിച്ചത്.
തന്റെ രാഷ്ട്രീയ പ്രവേശനത്തില്‍ ആശംസകള്‍ അറിയിച്ചവര്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു. സിറ്റിസണ്‍ വോയ്സ് ഇന്‍ പാര്‍ലമെന്റ് എന്ന ഹാഷ് ടാഗോടെയാണ് പ്രകാശ് രാജ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ബിജെപിയുടെ പിസി മോഹന്‍ ആയിരിക്കും പ്രകാശ് രാജിന്റെ എതിരാളി.
2014ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ 40,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പിസി മോഹന്‍ പരാജയപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: