1000 വര്‍ഷം പഴക്കമുള്ള ക്ഷേത്രം പാക്കിസ്ഥാന്‍ പൈതൃക കേന്ദ്രമാക്കുന്നു

Sunday 6 January 2019 5:03 pm IST

ഇസ്ലാമബാദ്: 1000 വര്‍ഷം പഴക്കമുള്ള ക്ഷേത്രം പൈതൃക കേന്ദ്രമാക്കി മാറ്റാനൊരുങ്ങി പാകിസ്ഥാന്‍. പെഷവാറിലുള്ള പഞ്ച് തീര്‍ത്ഥ് എന്ന ഹിന്ദു ക്ഷേത്രമാണ് ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ പൈതൃക കേന്ദ്രമാക്കി മാറ്റാനൊരുങ്ങുന്നത്.

ക്ഷേത്രത്തില്‍ ഏതെങ്കിലും തരത്തിലുള്ള കേടുപാടുകള്‍ വരുത്തുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തെ തടവും 20 ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കുമെന്നും പാകിസ്ഥാന്‍ പുരാവസ്തു വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്. 

ഹിന്ദുക്കള്‍ ഏറെ ആരാധിക്കുന്ന ഈ ക്ഷേത്രം 1747ല്‍ അഫ്ഗാന്‍ പ്രക്ഷോഭത്തില്‍ തകര്‍ന്നിരുന്നു. പിന്നീട് 1834ല്‍ പ്രദേശവാസികളായ ഹിന്ദുക്കളാണ് ക്ഷേത്രം പുനര്‍നിര്‍മ്മിച്ചത്. മഹാഭാരതത്തിലെ പാണ്ഡവരുടെ പിതാവായ പാണ്ഡു താമസിച്ചിരുന്ന സ്ഥലമായാണ് പഞ്ച് തീര്‍ത്ഥ് കരുതപ്പെടുന്നത്. പാണ്ഡു സഹോദരന്മാര്‍ ഇവിടെ നിന്ന് പോയ ശേഷം ഇവിടെ അഞ്ച് കുളങ്ങള്‍ നിര്‍മിക്കുകയായിരുന്നു. എല്ലാ വിധത്തിലുള്ള അസുഖങ്ങള്‍ നീക്കാന്‍ ഈ കുളത്തിലെ ജലത്തിന് കഴിയുമെന്നാണ് വിശ്വാസം.

പുതിയ പാകിസ്ഥാന്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് തുല്യ പരിഗണന നല്‍കുന്ന തരത്തിലുള്ളതാകും. മുഹമ്മദ് അലി ജിന്ന വിഭാവനം ചെയ്തത് പോലെയാണ് സര്‍ക്കാര്‍ മുന്നോട്ട് പോവുകയെന്ന് ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റയുടന്‍ പറഞ്ഞിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.