വിവരസംരക്ഷണ നിയമം നടപ്പാക്കുമെന്ന് കേന്ദ്രം

Sunday 6 January 2019 7:06 pm IST
പഞ്ചാബിലെ ജലന്ധറില്‍ നടക്കുന്ന ഇന്ത്യന്‍ ശാസ്ത്രകോണ്‍ഗ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്റര്‍നെറ്റിലെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി വിദേശ രാജ്യങ്ങള്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്യാതിരിക്കാനാണ് ഈ നിയമം നടപ്പിലാക്കുന്നത്.

ജലന്ധര്‍: വ്യക്തികളെയും രാജ്യത്തെ സംബന്ധിക്കുന്ന വിവരങ്ങള്‍ പുറത്ത് പോകാതിരിക്കാന്‍ വിവരസംരക്ഷണ നിയമം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നുവെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. വിവിരങ്ങള്‍ ദുരുപയോഗം ചെയ്താല്‍ നടപടി സ്വീകരിക്കാനും കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി.

പഞ്ചാബിലെ ജലന്ധറില്‍ നടക്കുന്ന ഇന്ത്യന്‍ ശാസ്ത്രകോണ്‍ഗ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്റര്‍നെറ്റിലെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി വിദേശ രാജ്യങ്ങള്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്യാതിരിക്കാനാണ് ഈ നിയമം നടപ്പിലാക്കുന്നത്.

ഗ്ലോബല്‍ ഇന്നവേറ്റിവ് ഇന്റക്സില്‍ ഇന്ത്യയുടെ സ്ഥാനം 2015ല്‍ 81 ആയിരുന്നത് 2017 ആയപ്പോഴേക്കും 60 എത്തിയതായി അദ്ദേഹം അഭിപ്രായപ്പെട്ടു. ശാസ്ത്രീയ പ്രസിദ്ധീകരണത്തില്‍ ഏഴാം സ്ഥാനവും പേറ്റന്റ് ഫയലിങ്ങില്‍ പത്താം സ്ഥാനവുമാണ് ഇന്ത്യയ്ക്ക്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.