പിണറായി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സ്മൃതി ഇറാനി

Sunday 6 January 2019 7:25 pm IST

ന്യൂദല്‍ഹി: പിണറായി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. സര്‍ക്കാരിനെതിരെ സമരം ചെയ്യുന്നു എന്ന ഒറ്റ കാരണം കൊണ്ടാണ് കേരളത്തില്‍ കൂട്ട അറസ്റ്റ് നടക്കുന്നതെന്ന് സ്മൃതി ഇറാനി വ്യക്തമാക്കി.

വി മുരളീധരന്‍ എംപിയുടെ വീടാക്രമിച്ച സംഭവത്തില്‍ അപലപിക്കുന്നുവെന്നും ഭരണഘടനയുടെ പരിധിയില്‍ നിന്ന് ചുട്ട മറുപടി നല്‍കുമെന്നും സ്മൃതി ഇറാനി പറഞ്ഞു.

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടായ അക്രമങ്ങളില്‍ ഞായറാഴ്ച്ച ഉച്ചവരെ രജിസ്റ്റര്‍ ചെയ്തത് 1772 കേസുകളാണ്.

1772 കേസുകളിലായി 5397 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ 4666 പേര്‍ സ്റ്റേഷന്‍ ജാമ്യത്തിലും കോടതി ജാമ്യത്തിലുമായി പുറത്തിറങ്ങി. ഗുരുതരവകുപ്പുകളില്‍ അറസ്റ്റിലായ 731 പേര്‍ റിമാന്‍ഡിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.