പുതുക്കോട്ട: ശബരിമല തീര്‍ത്ഥാടനത്തിനു ശേഷം മടങ്ങിയ വാന്‍ അപകടത്തില്‍പെട്ട് പത്ത് അയ്യപ്പഭക്തര്‍ മരിച്ചു. തെലങ്കാനയില്‍ നിന്നുള്ള അയ്യപ്പ ഭക്തരാണ് തമിഴ്നാട്ടിലെ പുതുക്കോട്ടയില്‍ അപകടത്തില്‍പ്പെട്ടത്. വാനുമായി ട്രെയിലര്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അഞ്ചു ഭക്തര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ശബരിമലയില്‍ തീര്‍ത്ഥാടനം നടത്തിയതിനു ശേഷം രാമേശ്വരം വഴി മടങ്ങിപ്പോയതായിരുന്നു ഇവര്‍. രാമേശ്വരത്തു നിന്ന് തിരിച്ച് തെലങ്കാനയിലേക്ക് പോകുന്നതിനിടെ പുതുക്കോട്ടയിലെ തിരുമയത്താണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ വാന്‍ പൂര്‍ണമായും തകര്‍ന്നു.
ട്രെയിലര്‍ ഡ്രൈവറുടെ അപകടകരമായ ഡ്രൈവിംഗാണ് സംഭവത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റവരെ തിരുമയം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: