സംസ്ഥാന സര്‍ക്കാരിന് ചെന്നായയുടെ സ്വഭാവം

Monday 7 January 2019 3:04 am IST
സര്‍ക്കാര്‍ സംഘടിപ്പിച്ച വനിതാ മതിലെന്ന തട്ടിപ്പ് പൊളിഞ്ഞപ്പോഴാണ് പുതിയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത്. ഇപ്പോള്‍ ശബരിമല തന്ത്രിയെ കെട്ടുകെട്ടിച്ചേ അടങ്ങൂ എന്ന വാശിയിലാണ്. തന്ത്രി സിപിഎം ഓഫീസിലെ പ്യൂണല്ല. പ്യൂണിനെ കണ്ണുരുട്ടി മുള്ളേല്‍ നിര്‍ത്തുന്നപോലെയാക്കാന്‍ നടത്തുന്ന ശ്രമം വിലപ്പോകില്ല. ശബരിമല ഭക്തരുടെ വികാരമാണ് . നിരീശ്വരവാദികളായ കമ്മ്യൂണിസ്റ്റുകാരുടെ താല്പര്യമല്ല, ഭക്തരുടെ വികാരം മാനിക്കാനുള്ള ബാധ്യതയേ തന്ത്രിക്കുള്ളൂ. അതുകൊണ്ടുതന്നെ തന്ത്രിക്കൊപ്പം ഭക്തജനങ്ങള്‍ ഒറ്റക്കെട്ടായിനില്‍ക്കും.

സംസ്ഥാനത്ത് സംഘര്‍ഷമുണ്ടാക്കി പ്രതിയോഗികളെ കേസില്‍പ്പെടുത്താനും തുറുങ്കിലടയ്ക്കാനുമാണ് മാര്‍ക്‌സിസ്റ്റ് ഭരണകൂടം ആസൂത്രിതമായി ശ്രമിക്കുന്നത്. ശബരിമല പ്രശ്‌നങ്ങളെല്ലാം മുഖ്യമന്ത്രി പിണറായി വിജയന്റെയും മാര്‍ക്‌സിസ്റ്റുപാര്‍ട്ടിയുടെയും സൃഷ്ടിയാണ്. മൂന്നുമാസത്തിനിടയില്‍ ആയിരക്കണക്കിന് കേസുകളാണെടുത്തത്. ആറായിരത്തോളം പേരെ ഇതിനകം അറസ്റ്റുചെയ്തു. കണ്ടാലറിയുന്ന പ്രതികളെന്ന പേരില്‍ ആയിരക്കണക്കിനാളുകളെ നോട്ടമിട്ടിരിക്കുകയുമാണ്. സംസ്ഥാനത്ത് ഒരുകാലത്തുമില്ലാത്തവിധം സംഘര്‍ഷവും ഭീതിയും പരത്തി യുവാക്കളെ വിരട്ടാനും വരുതിയിലാക്കാനുമാണ് ശ്രമം. സര്‍ക്കാരിനെ വമര്‍ശിക്കുന്നവരെല്ലാം ആര്‍എസ്എസിന്റെ ഏജന്റന്മാരാണെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പാര്‍ട്ടി നേതാക്കളും മുദ്രകുത്തുന്നു. എന്‍എസ്എസിനെ വിരട്ടി കാര്യം നേടാമെന്നാണവര്‍ വിചാരിക്കുന്നത്. എന്‍എസ്എസും എസ്എന്‍ഡിപി യോഗവും സംസ്ഥാനത്തിന്റെ നവോത്ഥാന പ്രവര്‍ത്തനത്തിന് നേതൃപരമായ പങ്കുവഹിച്ച മഹനീയ പ്രസ്ഥാനങ്ങളാണ്. അവരെ തമ്മിലടിപ്പിക്കാനാണ് നോക്കുന്നത്.

സര്‍ക്കാര്‍ സംഘടിപ്പിച്ച വനിതാ മതിലെന്ന തട്ടിപ്പ് പൊളിഞ്ഞപ്പോഴാണ് പുതിയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത്. ഇപ്പോള്‍ ശബരിമല തന്ത്രിയെ കെട്ടുകെട്ടിച്ചേ അടങ്ങൂ എന്ന വാശിയിലാണ്. തന്ത്രി സിപിഎം ഓഫീസിലെ പ്യൂണല്ല. പ്യൂണിനെ കണ്ണുരുട്ടി മുള്ളേല്‍ നിര്‍ത്തുന്നപോലെയാക്കാന്‍ നടത്തുന്ന ശ്രമം വിലപ്പോകില്ല. ശബരിമല ഭക്തരുടെ വികാരമാണ് . നിരീശ്വരവാദികളായ കമ്മ്യൂണിസ്റ്റുകാരുടെ താല്പര്യമല്ല, ഭക്തരുടെ വികാരം മാനിക്കാനുള്ള ബാധ്യതയേ തന്ത്രിക്കുള്ളൂ. അതുകൊണ്ടുതന്നെ തന്ത്രിക്കൊപ്പം ഭക്തജനങ്ങള്‍ ഒറ്റക്കെട്ടായിനില്‍ക്കും. നട അടച്ച് ശുദ്ധിക്രിയ നടത്തിയ തന്ത്രിക്ക് നന്ദി പറഞ്ഞ എന്‍എസ്എസിനെയും പന്തളം കൊട്ടാരത്തേയും പാഠം പഠിപ്പിക്കാനുള്ള വാശി സിപിഎം ഉപേക്ഷിക്കുന്നതാണ് നല്ലത്. എന്‍എസ്എസിനെതിരെ മന്ത്രിമാരും പാര്‍ട്ടി സെക്രട്ടറിയും നടത്തുന്ന ഗോഗ്വാവിളികളെ പുച്ഛിച്ചുകൊണ്ട് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ നടത്തിയ പ്രസ്താവന ശക്തവും അവസരോചിതവുമാണ്. സംസ്ഥാനത്ത് നടന്ന അക്രമങ്ങള്‍ക്കും കലാപങ്ങള്‍ക്കും മുഴുവന്‍ കാരണം സര്‍ക്കാര്‍ തന്നെയാണെന്നാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തിയത്. നവോത്ഥാനത്തിന്റെ പേര് പറഞ്ഞ് സര്‍ക്കാര്‍ നിരീശ്വരവാദം നടപ്പാക്കുകയാണ്. 

സുപ്രീംകോടതി വിധിയുടെ മറവില്‍ നവോത്ഥാനത്തിന്റെ പേരില്‍ യുവതീപ്രവേശനത്തിലൂടെ ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ ഇല്ലാതാക്കി. നിരീശ്വരവാദം നടപ്പാക്കാനുള്ള ആസൂത്രിത നീക്കമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നടന്നുവരുന്നത്. ജനങ്ങള്‍ നല്കിയ അധികാരം കൈയില്‍ വച്ചുകൊണ്ട് ഏത് ഹീനമാര്‍ഗവും ഉപയോഗിച്ച് പാര്ട്ടിയുടെ നയം നടപ്പാക്കുക എന്നതാണ് ഇതിന്റെ പിന്നിലെ ലക്ഷ്യമെന്ന് സംശയിക്കുന്നതില്‍ തെറ്റ് പറയാനാകില്ലെന്നും സുകുമാരന്‍ നായര്‍ വിമര്‍ശിച്ചിട്ടുണ്ട്.

എന്‍എസ്എസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി എസ്എന്‍ഡിപി യോഗത്തെ പ്രീണിപ്പിക്കാന്‍ നടത്തിയ നീക്കം വന്‍ചതിയാണെന്ന് ഈഴവ സമൂഹത്തിനും ബോധ്യമാണ്. എസ്എന്‍ഡിപി യോഗം ഭക്തര്‍ക്കൊപ്പമാണെന്നും വിശ്വാസം തകര്‍ക്കാന്‍ കൂട്ടുനില്‍ക്കില്ലെന്നും നേരത്തെ പറഞ്ഞതാണ്. എന്നാല്‍ ശ്രീനാരായണഗുരുവിന്റെയും മറ്റും ചരിത്രം മറന്ന് ചിത്രം മാത്രം എഴുന്നള്ളിച്ച് നവോത്ഥാന മതില്‍ പണിയാന്‍ അണിനിരത്തിയപ്പോള്‍ ശബരിമല പ്രശ്‌നത്തില്‍ മൗനം പാലിച്ച സിപിഎം പിറ്റേന്ന് തനിനിറം കാണിച്ചു. ഇരുട്ടിന്റെ മറവില്‍ രണ്ടുയുവതികളെ വളഞ്ഞവഴിയില്‍ സന്നിധാനത്തെത്തിച്ചു. ഇത് ചതിയെന്ന് വെള്ളാപ്പള്ളി നടേശനും പ്രീതി നടേശനും ഒടുവില്‍ തുഷാര്‍ വെള്ളാപ്പള്ളിയും ആഞ്ഞടിച്ചിരിക്കുന്നു. എത്ര വെള്ളത്തില്‍ കുളിച്ചാലും പുള്ളിപ്പുലിയുടെ പുള്ളിമാറില്ല. അതുപോലെയാണ് കമ്യൂണിസ്റ്റുകാരും. അവരുടെ അജണ്ട എത്ര പൊതിഞ്ഞുവച്ചാലും പുറത്തുവരിക തന്നെ ചെയ്യും. ഹൈന്ദവ സംഘടനകളെ തട്ടുകളിലാക്കി നിര്‍ത്തുകയായിരുന്നു ലക്ഷ്യം. മുട്ടനാടുകളെ കൂട്ടിമുട്ടിച്ച് ചോര നക്കാന്‍ ആഗ്രഹിക്കുന്ന ചെന്നായയുടെ സ്വഭാവമാണ് കമ്യൂണിസ്റ്റ് സര്‍ക്കാറിനെന്നാണ് വ്യക്തമായത്. കേരളത്തില്‍ കലാപമുണ്ടാക്കാന്‍ ആര്‍എസ്എസ് ശ്രമമെന്ന കൊണ്ടുപിടിച്ച പ്രചാരണം പച്ചക്കള്ളമാണ്. കലാപം സിപിഎമ്മിന്റെ മാത്രം അജണ്ടയാണ്. തലശേരി കലാപമുണ്ടാക്കിയത് സിപിഎമ്മാണെന്ന് സിപിഐ കുറ്റപ്പെടുത്തിയത് ഓര്‍ക്കേണ്ടതാണ്. പേരാമ്പ്രയില്‍ പള്ളിക്ക് കല്ലെറിഞ്ഞ സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിക്കപ്പെട്ടില്ലായെങ്കില്‍ തലശേരി ആവര്‍ത്തിക്കുമായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.