ആലുവ: മാര്‍ അത്തനേഷ്യസ് ട്രോഫി പതിനെട്ടാമത് അഖിലേന്ത്യാ ഇന്റര്‍ സ്കൂള്‍ ഇന്‍വിറ്റേഷന്‍ ഫുട്ബോള്‍ ടൂര്‍ണമെന്റിലെ ഉദ്ഘാടന മത്സരത്തില്‍ തിരുവനന്തപുരം അയ്യങ്കാളി മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂള് ഏകപക്ഷീയമായ ഒരു ഗോളിന് കോളാപ്പൂര് ഇന്റര്‍നാഷണല്‍ സ്കൂളിനെ പരാജയപ്പെടുത്തി. കെ അനുരുതാണ് ഗോള്‍ നേടിയത്.
നേരത്തെ ഒളിംപ്യന്‍ പി അനില്‍കുമാര്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു.സംഘാടക സമിതി ചെയര്മാന് എം. ഒ. ജോണ്‍ അധ്യക്ഷനായി. മുന്‍ ഇന്ത്യന്‍ യൂണിവേഴ്സിറ്റി ഫുട്ബോള്‍ താരം ഫ്രാന്‍സിസ് .എ. പുത്തന്‍വീട്ടില്‍ ഗ്രൗണ്ടില്‍ ദീപശിഖ തെളിയിച്ചു.
മുന്‍സിപ്പല്‍ കൗണ്‍സിലര്‍ പി. സി. ആന്റണി, യാക്കോബായ സഭാ സെക്രട്ടറി അഡ്വ പീറ്റര്‍ കെ. ഏലിയാസ്, മുന്‍ മുനിസിപ്പല്‍ വൈസ് ചെയര്മാന് വി. പി .ജോര്‍ജ്, മുന്‍ മുന്‍സിപ്പല്‍ ജോയന്റ് ഡയറക്ടര്‍ എം. എന്‍ .സത്യദേവന്, ആനന്ദ് ജോര്‍ജ്, ഫാസില്‍ ഹുസൈന്, എം. എം .ജേക്കബ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: