മേഘാലയയില്‍ വീണ്ടും ഖനി അപകടം; രണ്ട് പേര്‍ കൊല്ലപ്പെട്ടു

Monday 7 January 2019 8:17 am IST
ജല്‍യിയ ഗ്രാമത്തിലെ മൂക്നോര്‍ എന്ന സ്ഥലത്താണ് അപകടമുണ്ടായത്. ഖനിയില്‍ കുടുങ്ങിയ ഒരാളുടെ ബന്ധു പോലീസ് സ്റ്റേഷനിലെത്തി കാര്യങ്ങള്‍ പറഞ്ഞതോടെയാണ് അപകട വിവരം പുറംലോകം അറിയുന്നത്.

ഷില്ലോംഗ്: മേഘാലയയില്‍ വീണ്ടും ഖനി അപകടം. ഈസ്റ്റ് ജയന്ത്യ ഹില്‍സില്‍  അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന കല്‍ക്കരി ഖനി തകര്‍ന്ന് വീണ് രണ്ട് പേരാണ് കൊല്ലപ്പെട്ടത്. ഇതേ ജില്ലയിലെ ഖനിയില്‍ കഴിഞ്ഞ 25 ദിവസങ്ങളായി കുടുങ്ങി കിടക്കുന്നവരെ രക്ഷപെടുത്താനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് പുതിയ അപകടം സംഭവിച്ചിരിക്കുന്നത്.

ജല്‍യിയ ഗ്രാമത്തിലെ മൂക്നോര്‍ എന്ന സ്ഥലത്താണ് അപകടമുണ്ടായത്. ഖനിയില്‍ കുടുങ്ങിയ ഒരാളുടെ ബന്ധു പോലീസ് സ്റ്റേഷനിലെത്തി കാര്യങ്ങള്‍ പറഞ്ഞതോടെയാണ് അപകട വിവരം പുറംലോകം അറിയുന്നത്. എലിമാളങ്ങള്‍ എന്ന് അറിയപ്പെടുന്ന ഈ ചെറുതുരങ്കങ്ങളില്‍ നടത്തിയ തിരച്ചിലില്‍ രണ്ട് പേരുടേയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.