ശബരിമല സംരക്ഷണം: ചന്ദ്രന്‍ ഉണ്ണിത്താന്റെ കുടുംബത്തിന് കെഎച്ച്എന്‍എ ഒരു ലക്ഷം രൂപ നല്‍കും

Monday 7 January 2019 10:51 am IST

ന്യുജഴ്സി: പന്തളത്ത് കൊല്ലപ്പെട് ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകന്‍  ചന്ദ്രന്‍ ഉണ്ണിത്താന് കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെഎച്ച്എന്‍എ) അനുശോചനം  അര്‍പ്പിച്ചു.

അദ്ദേഹത്തിന്റെ കുടുംബത്തിന് ഒരു  ലക്ഷം രൂപയുടെ ധനസഹായവും  പ്രഖ്യാപിച്ചു . പന്തളത്ത് ശബരിമല കര്‍മ്മ സമിതിയുടെ പ്രകടനത്തിന് നേരെ സിപിഎം നടത്തിയ കല്ലേറില്‍ പരുക്കേറ്റാണ്  ചന്ദ്രന്‍ ഉണ്ണിത്താന്‍ മരിച്ചത്

സനാതനധര്‍മ്മത്തിന്റെ നിലനില്‍പ്പിനു  വേണ്ടിയുള്ള ജീവത്യാഗമാണ് അദ്ദേഹത്തിന്റെതെന്ന് കെഎച്ച്എന്‍എ  പ്രസിഡന്റ് ഡോ. രേഖാ മേനോന്‍ ജനറല്‍ സെക്രട്ടറി കൃഷ്ണരാജ് എന്നിവര്‍ പ്രസ്ഥാവനയില്‍ പറഞ്ഞു.

 അദ്ദേഹത്തിന്റെ ആഗ്രഹം സാധ്യമാക്കാന്‍ ശബരിമലയുടെ പവിത്രത തകരാന്‍ അനുവദിക്കില്ല എന്ന ദൃഢനിശ്ചയത്തോടെ അയ്യപ്പ ഭക്തര്‍  മുന്നോട്ടു പോവേണ്ട സമയമാണ്. ഭരണകൂട ഭീകരതയുടെ പീഡനങ്ങള്‍  നിസഹായരായി  അതീവ ദുഃഖത്തോടെ ഏറ്റു വാങ്ങുന്ന ജനതയായി കേരളത്തിലെ ഹിന്ദു സമൂഹം മാറിയിരിക്കുന്നു . അവര്‍ക്ക് വേണ്ട പിന്തുണ നല്‍കുക എന്ന ഉത്തരവാദിത്വം മറ്റു സഹോദര സംഘടനകളെപ്പോലെ കെ എച് എന്‍ എ ഉള്‍ക്കൊള്ളുന്നതായി ഇരുവരും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.