ഹരിപ്പാട് കാറും ലോറിയും കൂട്ടിയിടിച്ചു ഒരു മരണം

Monday 7 January 2019 11:28 am IST

ഹരിപ്പാട്: ദേശീയ പാതയില്‍ കാറും ലോറിയും കുട്ടിയിടിച്ച് ഒരു മരണം. കാറോടിച്ചിരുന്ന തിരുവനന്തപരം കരകുളം മുല്ലശ്ശേരി ശാന്തി സരോവരത്തില്‍ വരപ്രസാദ്(25) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഹരിയാന സ്വദേശിക്ക് പരുക്കേറ്റു. പുലര്‍ച്ചെ 5.10 ന് ഹരിപ്പാട് ഗവണ്മെന്റ് ആശുപത്രിക്ക് സമീപമായിരുന്നു അപകടം.

ഫര്‍ണീച്ചര്‍ കയറ്റി വന്ന ലോറി കാറില്‍ ഇടിക്കുകയായിരുന്നു. കാറിനുള്ളില്‍ കുടുങ്ങിയ വരപ്രസാദിനെ ഫയര്‍ഫോഴ്സെത്തി പുറത്തെടുത്ത് വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.