കോഴിക്കോട്: കോാഴിക്കോട് കൊയിലാണ്ടിയില്‍ വീണ്ടും സിപിഎം അക്രമം. കൊയിലാണ്ടി വിയ്യൂരില്‍ ബിജെപി പ്രവര്‍ത്തകനായ അതുലിന്റെ വീടിന് നേരെ ഇന്ന് പുലര്‍ച്ചെ സിപിഎമ്മുകാര്‍ ബോംബെറിഞ്ഞു. അക്രമത്തില്‍ വീടിന്റെ വാതിലും ജനല്‍ ചില്ലുകളും തകര്‍ന്നു. കഴിഞ്ഞ ദിവസം രാത്രി എലത്തൂര്‍ കാക്കൂരില്‍ ബിജെപി പ്രവര്ത്തകന് കൃഷ്ണദാസിന്റെ വീടിന് നേരെയും സിപിഎം അക്രമം നടത്തിയിരുന്നു.
സമാധാനന്തരീക്ഷം നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ പോലും യാതൊരു പ്രകോപനവുമില്ലാതെ അക്രമം നടത്തി മനപ്പൂര്‍വ്വം കലാപം ഉണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ബിജെപി നേതൃത്വം ആരോപിച്ചു. കോഴിക്കോട് ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ബിജെപി, ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകര്‍ക്ക് നേരെയും വീടുകള്‍ക്ക് നേരെയും സിപിഎം അക്രമം തുടരുകയാണ്. പേരാമ്പ്രയില്‍ പള്ളിക്ക് നേരെ അക്രമം നടത്തി വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചതിന് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: