പണിമുടക്ക്: സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി

Monday 7 January 2019 12:27 pm IST
ഹര്‍ത്താലുകളും പണിമുടക്കുകളും അതീവ ഗുരുതര പ്രശ്നമാണ്. ഒരു വര്‍ഷം 97 ഹര്‍ത്താല്‍ എന്നത് വിശ്വസിക്കാന്‍ സാധിക്കുന്നില്ല. ഇതിനെതിരെയുള്ള ജനവികാരം കാണുന്നില്ലേയെന്നും കോടതി ചോദിച്ചു.

കൊച്ചി: എട്ട്, ഒമ്പത് തീയതികളിലായി നടക്കാനിരിക്കുന്ന പണിമുടക്കില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചെന്ന് ഹൈക്കോടതി. നടപടികള്‍ ഉച്ചയ്ക്ക് ശേഷം അറിയിക്കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കുകയും ചെയ്തു.

പ്രതിഷേധിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ മറ്റുള്ളവരെ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കരുതെന്നും കോടതി വ്യക്തമാക്കി. ഹര്‍ത്താലുകളും പണിമുടക്കുകളും അതീവ ഗുരുതര പ്രശ്നമാണ്. ഒരു വര്‍ഷം 97 ഹര്‍ത്താല്‍ എന്നത് വിശ്വസിക്കാന്‍ സാധിക്കുന്നില്ല. ഇതിനെതിരെയുള്ള ജനവികാരം കാണുന്നില്ലേയെന്നും കോടതി ചോദിച്ചു. 

അതേസമയം 48 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കും. റയില്‍വെ, ബാങ്ക്, വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍, ഓട്ടോ-ടാക്സി തൊഴിലാളികള്‍ തുടങ്ങിയവര്‍ പണിമുടക്കില്‍ പങ്കെടുക്കും. ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് അഹ്വാനം ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.