പെരുന്ന: മുന്നാക്ക വിഭാഗങ്ങള്‍ക്ക് പത്തശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് എന്‍എസ്എസ്. സാമൂഹ്യനീതി നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീതിബോധവും ഇച്ഛാശക്തിയുമാണ് തെളിഞ്ഞിരിക്കുന്നതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞു.
അരനൂറ്റാണ്ടായി എന്‍എസ്എസ് ആവശ്യപ്പെടുന്ന കാര്യമാണിതെന്നും സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. കേന്ദ്രസർക്കാർ തീരുമാനം സ്വാഗതാർഹമാണെന്നും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഏറെ ഗുണപ്രദമാകുമെന്ന് യോഗക്ഷേമ സഭയും പ്രതികരിച്ചു.
സംവരണത്തെ മന്ത്രി എ.കെ ബാലനും സ്വാഗതം ചെയ്തു. സിപിഎമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച പ്രമേയത്തില്‍ എന്നേ പറഞ്ഞതാണിതെന്നും ബാലന് അവകാശപ്പെട്ടു. രാജ്യത്താദ്യമായി കേരളത്തില്‍ ദേവസ്വം ബോര്‍ഡില്‍ മുന്നോക്ക വിഭാഗത്തിലെ പാവങ്ങള്‍ക്ക് സംവരണം പ്രഖ്യാപിച്ചത് ഈ സര്‍ക്കാറിന്റെ കാലത്താണെന്നും അത് നടപ്പിലാക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു.
നിലവിലുള്ള സംവരണത്തില്‍ കുറവ് വരുത്തിക്കൊണ്ട് പുതിയ സംവരണം കൊണ്ടുവരുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണത്തില്‍ യാതൊരു കുറവും വരുത്തരുതെന്നും മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: