നറുനീണ്ടി

Tuesday 8 January 2019 2:42 am IST

ശാസ്ത്രനാമം:Hemidesmus indicus

സംസ്‌കൃതം: ഗോപീ, ശാരിബ, ഗോപിക

തമിഴ്: നന്നാറി

എവിടെക്കാണാം: ഇന്ത്യയില്‍ ഉടനീളം തരിശുഭൂമിയിലും വനങ്ങളിലും കണ്ടുവരുന്നു. 

പ്രത്യുത്പാദനം: കിഴങ്ങില്‍നിന്ന്

ചില ഔഷധ പ്രയോഗങ്ങള്‍: നറുനീണ്ടിക്കിഴങ്ങ്, മുചത്തങ്ങ, ശതാവരിക്കിഴങ്ങ്, മലര്, രക്തചന്ദനം, കരിങ്ങാലിക്കാതല്‍, ഞാവല്‍ക്കുരു, കൊത്തംപാലരി, പതിമുഖം, വയമ്പ്, ഏലക്കാ, തുളസി സമൂലം എന്നിവ സമം ഉണക്കിപ്പൊടിച്ച് രണ്ട് ഗ്രാം പൊടി ഒരു ലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച് കുടിച്ചാല്‍ ശരീരക്ഷീണം, ദാഹം, ഇവ മാറി, നല്ല ഊര്‍ജം ഉണ്ടാകും. ഇത് നല്ല ദാഹശമനിയാണ്. ഗര്‍ഭിണികള്‍ ഇതു കുടിച്ചാല്‍ ഛര്‍ദിയും തളര്‍ച്ചയും മാറിക്കിട്ടും. 

നറുനീണ്ടിക്കിഴങ്ങ്, വയമ്പ്, ഇരട്ടിമധുരം, മുത്തങ്ങ എന്നിവ സമം അരച്ച് തേങ്ങാപ്പാലില്‍ കലക്കി ദേഹത്ത് പുരട്ടിയാല്‍ ശരീരത്തില്‍ പെട്ടെന്നുണ്ടാകുന്ന ചൊറിച്ചിലും തടിപ്പും മാറിക്കിട്ടും. 

നറുനീണ്ടിക്കിഴങ്ങ്, ചീനപ്പാവ്, കാര്‍കോകില്‍ അരി, വിഴാലരി, നെല്ലിക്കാത്തൊണ്ട്, കടുക്കാത്തൊണ്ട്, താന്നിക്കാത്തൊണ്ട്, ചിറ്റമൃത്, വേപ്പിന്‍തൊലി, പാടക്കിഴങ്ങ്, കാട്ടുപടവലം എന്നിവ ഓരോന്നും പത്ത് ഗ്രാം വീതം അരച്ച് ആറു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഒരു ലിറ്റര്‍ എള്ളെണ്ണയും ചേര്‍ത്ത് മണല്‍പാകത്തില്‍ കാച്ചി അരിച്ച് തേച്ചാല്‍ എല്ലാ ത്വക്ക് രോഗങ്ങളും ശമിക്കും. 

ശതാവരിക്കിഴങ്ങ്, നറുനീണ്ടിക്കിഴങ്ങ്, ഞെരിഞ്ഞില്‍ എന്നിവ സമം നന്നായി അരച്ച് ചെറുനെല്ലിക്കാ അളവില്‍ രാവിലെയും വൈകിട്ടും വിഴുങ്ങിയാല്‍ മൂത്രം ചുടീല്‍, മൂത്രത്തില്‍ പഴുപ്പ് തുടങ്ങിയ വസ്തി രോഗങ്ങള്‍ ഒരു മാസംകൊണ്ട് പൂര്‍ണമായും ശമിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.