കൊച്ചി: സിനിമ സംവിധായകരുടെ സംഘടനയായ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനില്‍ നേതൃമാറ്റം. എറണാകുളം ടൗണ്‍ ഹാളില്‍ ചേര്‍ന്ന ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന് ജനറല്‍ ബോഡിയില്‍ 2019-21 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു.
സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കരാണ് പുതിയ പ്രസിഡന്റ്. ജി.എസ്. വിജയനെ ജനറല്‍ സെക്രട്ടറിയായും സലാം ബാപ്പുവിനെ ട്രഷററായും തിരഞ്ഞെടുത്തു. ജീത്തു ജോസഫ്, ഒ.എസ്. ഗിരീഷ് എന്നിവരാണ് വൈസ് പ്രസിഡന്റ്മാര്‍. ജോയിന്റ് സെക്രട്ടറിമാരായി സോഹന്‍ സീനുലാല്‍, ബൈജുരാജ് ചേകവര്‍ എന്നിവരേയും തിരഞ്ഞെടുത്തു.
സിബി മലയില്‍, ബി. ഉണ്ണികൃഷ്ണന്, ഷാഫി, മാളു എസ്. ലാല്‍, രഞ്ജിത്ത് ശങ്കര്‍, സിദ്ധാര്‍ഥ ശിവ, ജി. മാര്‍ത്താണ്ഡന്‍, ജയസൂര്യ വൈ.എസ്, അരുണ്‍ ഗോപി, ലിയോ തദേവൂസ്, മുസ്തഫ എം.എ, പി.കെ. ജയകുമാര്‍, ഷാജി അസീസ്, ശ്രീകുമാര്‍ അരൂക്കുറ്റി എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍മാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: