ഏറ്റവും വലിയ നേട്ടം: കോഹ്‌ലി

Tuesday 8 January 2019 3:14 am IST

സിഡ്‌നി: ഓസ്‌ട്രേലിയയിലെ പരമ്പര വിജയം ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി.   2011-ല്‍ ഇന്ത്യ ഉയര്‍ത്തിയ ഏകദിന ലോകകപ്പിനേക്കാള്‍ ഒരുപടി മുകളിലാണ് തനിക്ക് ഈ പരമ്പര വിജയമെന്ന് കോഹ്‌ലി പറഞ്ഞു. യുവത്വത്തിന്റെ കരുത്തിലാണ് ഇന്ത്യ ഓസ്‌ട്രേലിയന്‍ പരമ്പര പിടിച്ചത്  . ഇത് ടീമിന് പുതിയ മാനം നല്‍കും .

കളി വിജയിക്കുമെന്ന വിശ്വാസമാണ് ടീമിനെ മുന്നോട്ട് കൊണ്ടുപോകുന്നത്. മികച്ച ടീമിനെ നയിക്കാന്‍ സാധിക്കുന്നതില്‍ അഭിമാനമുണ്ട്. ടീമിലെ കളിക്കാരാണ് നായകനെ മികച്ചതാക്കുന്നത്. ടീമിലെ എല്ലാവര്‍ക്കും  അഭിമാനിക്കാവുന്ന നിമിഷമാണിതെന്നും നായകന്‍ പറഞ്ഞു. ചരിത്രനേട്ടത്തില്‍ പ്രധാന പങ്കുവഹിച്ച ചേതേശ്വര്‍ പൂജാരയേയും ജസ്പ്രീത് ബുംറയെയും  അഭിനന്ദിച്ച കോഹ്‌ലി ടീമിലെ ഏറ്റവും ശ്രദ്ധയുള്ള കളിക്കാരനാണ് പൂജാരയെന്നും പറഞ്ഞു.

ഏതു സാഹചര്യവും മനസിലാക്കാന്‍ കഴിവുള്ള താരമാണ്. യുവ താരങ്ങളായ മായങ്ക് അഗര്‍വാളും ഋഷഭ് പന്തും പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു . ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍മാരാണ്  ഇന്ത്യക്കുള്ളതെന്നും കോഹ്‌ലി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.