സിഡ്നി: പരമ്പരയില്‍ മികച്ചുനിന്നത് ഇന്ത്യതന്നെയെന്ന് സമ്മതിച്ച് ഓസീസ് നായകന് ടിം പെയ്ന്. ചരിത്രത്തിലാദ്യമായി ഓസ്ട്രേലിയയില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ഇന്ത്യ പല മേഖലകളിലും തങ്ങളെക്കാള്‍ മുന്നിലായിരുന്നുവെന്ന് പെയ്ന് പറഞ്ഞു.
വിദേശ മണ്ണില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കുകയെന്നത് ഏത് ടീമിനും ചരിത്ര നിമിഷമാണ്. അവസാന രണ്ട് ടെസ്റ്റുകളില്‍ പിടി തരാതെയാണ് ഇന്ത്യ മുന്നേറിയതെന്നും പെയ്ന് പറഞ്ഞു. പരമ്പര നഷ്ടമായെങ്കിലും ഗുണകരമായ പല കാര്യങ്ങളും ടീമിന് നേടാന്‍ സാധിച്ചു. പരമ്പര നേടിയ വിരാട് കോഹ്ലിക്കും പരിശീലകന് രവി ശാസ്ത്രിക്കും ആശംസകള്‍ നേരാനും പെയ്ന് മറന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: