അബുദാബി: ഇന്ത്യന്‍ സ്ട്രൈക്കര്‍ സുനില്‍ ഛേത്രി അര്‍ജന്റീനയുടെ സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസിയെ മറികടന്നു. നിലവില്‍ കളിക്കുന്ന താരങ്ങളില്‍ രാജ്യത്തിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ രണ്ടാമത്തെ താരമായി ഛേത്രി. ഏഷ്യന്‍ കപ്പില്‍ തായ്ലന്‍ഡിനെതിരെ രണ്ട് ഗോള്‍ നേടിയതോടെയാണ് ഛേത്രി മെസിയെ പിന്തള്ളി രണ്ടാമനായത്.
67 ഗോളുകളുമായാണ് സുനില്‍ ഛേത്രി രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. മെസി 65 ഗോളുമായി മൂന്നാം സ്ഥാനത്ത് നില്ക്കുന്നു. പോര്‍ച്ചുഗീസിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് ഛേത്രിക്ക് മുന്നിലുള്ള ഏകതാരം. റൊണാള്‍ഡോ പോര്‍ച്ചുഗീസിനായി ഇതുവരെ 85 ഗോളുകള്‍ നേടിയിട്ടുണ്ട്.
സമകാലീന ഫുട്ബോളിലെ രാജാക്കന്മാരായ മെസ്സിയുടെയും റൊണാള്‍ഡോയുടെയും മധ്യേ ഇന്ത്യന്‍ നായകന് സ്ഥാനം പിടിച്ചതും മറ്റൊരു കൗതുകം.ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ മുന്നേറ്റം ഛേത്രിയുടെ പ്രകടനത്തെ ആശ്രയിച്ചായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: