ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് പ്രകടനപത്രിക, പ്രചാരണം, പ്രവാസം തുടങ്ങിയ 17 സമിതികള്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രഖ്യാപിച്ചു.
മുതിര്‍ന്ന കേന്ദ്രമന്ത്രിമാരായ രാജ്നാഥ്സിങ്, അരുണ്‍ ജെയ്റ്റ്ലി, സുഷമ സ്വരാജ്, നിതിന്‍ ഗഡ്കരി, നിര്‍മല സീതാരാമന് തുടങ്ങിയവര്‍ വിവിധ സമിതികളുടെ നേതൃത്വത്തിലുണ്ട്. മലയാളികളായ ആര്. ബാലശങ്കര്‍ (പുസ്തക പ്രസിദ്ധീകരണം), രാജീവ് ചന്ദ്രശേഖര്‍ എംപി (പ്രചാരണം), അല്‍ഫോണ്‍സ് കണ്ണന്താനം (പ്രകടന പത്രിക) എന്നിവര്‍ വിവിധ സമിതികളില്‍ അംഗങ്ങളായി.
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുമാണ് പ്രകടനപത്രികാ സമിതിയുടെ നേതൃത്വം വഹിക്കുന്നത്. അരുണ്‍ ജെയ്റ്റ്ലി, പീയൂഷ് ഗോയല്‍, രാജ്യവര്‍ധന്‍ സിങ് റാത്തോഡ്, മഹേഷ് ശര്‍മ്മ എന്നിവര്‍ പ്രചാരണ ചുമതലയും രവിശങ്കര്‍ പ്രസാദ്, അനില്‍ ജയിന്, അനില്‍ ബലൂനി, രാജീവ് പ്രതാപ് റൂഡി, സമ്പിത് പാത്ര എന്നിവര്‍ മാധ്യമ സമിതിയുടേയും ചുമതലക്കാരാണ്. ശ്യാംജാജു, അമിത് മാളവ്യ എന്നിവര്‍ക്കാണ് സാമൂഹ്യമാധ്യമങ്ങളിലെ പ്രചാരണത്തിന്റെ മേല്‍നോട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: