സിപിഎമ്മിന്റേത് താലിബാനെ ലജ്ജിപ്പിക്കുന്ന ക്രൂരത: എസ്. സേതുമാധവന്‍

Monday 7 January 2019 8:15 pm IST

പന്തളം: താലിബാനെ ലജ്ജിപ്പിക്കുന്ന കൊടുംക്രൂരതയാണ് കല്ലെറിഞ്ഞ് കൊലപ്പെടുത്തിയതിലൂടെ സിപിഎം നടത്തിയതെന്ന് ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി സദസ്യന്‍ എസ്. സേതുമാധവന്‍ പറഞ്ഞു. സിപിഎം പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു കൊന്ന പന്തളം കുരമ്പാല കുറ്റിയില്‍ ചന്ദ്രന്‍ ഉണ്ണിത്താന്റെ വീട്ടിലെത്തിയതായിരുന്നു സേതുമാധവന്‍. 

ശബരിമലയില്‍ സര്‍ക്കാര്‍ നടത്തിയ ആചാരലംഘനത്തില്‍ മറ്റു വിശ്വാസികളോടൊപ്പം സമാധാനപരമായി പ്രതിഷേധിക്കുന്നതിനിടെയാണ് ചന്ദ്രന്‍ ഉണ്ണിത്താനെ സിപിഎം ഓഫീസില്‍ നിന്നും എറിഞ്ഞു കൊലപ്പെടുത്തിയത്. കേരളത്തില്‍ കൊലപാതക രാഷ്ട്രീയം തുടങ്ങിവച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ അനുഗ്രഹാശിസ്സുകളോകളോടെയാണിത്. 

ഇത്തരക്കാര്‍ക്കു പ്രോത്സാഹനവും സംരക്ഷണവും നല്‍കുന്ന മുഖ്യമന്ത്രി വിജയന്റെ നടപടി സാംസ്‌കാരമുള്ള സമൂഹത്തെ ലജ്ജിപ്പിക്കുന്നതാണ്. സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെയും ഈ നടപടിക്കെതിരെ കേരള ജനത ഉണര്‍ന്നു ചിന്തിക്കണം.  

ധര്‍മ്മശാസ്താവിന്റെയും ഹിന്ദുധര്‍മ്മത്തിന്റെയും ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള സമാധാനപരമായ യത്‌നത്തിനിടെയാണ് ജീവാഹുതി ഉണ്ടായത്. സംഘമെന്നത് വിശാലമായ കുടുംബമാണ്. 

ധര്‍മ്മസംരക്ഷണത്തിനായി വീരമൃത്യുവരിച്ച ചന്ദ്രന്‍ ഉണ്ണിത്താന്റെ കുടുംബത്തിന് എല്ലാവിധ സഹായങ്ങളും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ചന്ദ്രന്‍ ഉണ്ണിത്താന്റെ ഭാര്യ വിജയമ്മ, മകള്‍ അഖില, മരുമകന്‍ അയ്യപ്പദാസ്, ചെറുമകന്‍ മാധവ് കൃഷ്ണന്‍, മറ്റു കുടുംബാംഗങ്ങള്‍ എന്നിവരെ ആശ്വസിപ്പിച്ചതിനു ശേഷമാണ് അദ്ദേഹം മടങ്ങിയത്.

ദക്ഷിണ ക്ഷേത്രീയ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ഒ.കെ. മോഹനന്‍, ശബരിമല കര്‍മ്മസമിതി ജില്ലാ സംയോജകന്‍ ബി. സുരേഷ്, സഹസംയോജകന്‍ വി. ഹരികൃഷ്ണന്‍, നഗരസഭാംഗം കെ.വി. പ്രഭ, ബിജെപി കുരമ്പാല ഏരിയാ പ്രസിഡന്റ് കെ. രാജേന്ദ്രന്‍, സെക്രട്ടറി ഗോകുല്‍, ഹിന്ദു ഐക്യവേദി നഗരസഭാ സമിതി പ്രസിഡന്റ് പരമേശ്വരന്‍ നായര്‍ എന്നിവരും അേേദ്ദഹത്തോടൊപ്പമുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.