പാലക്കാട്: എരുമേലി വാവര് പള്ളിയില്‍ കയറാനെത്തിയ രണ്ട് യുവതികളെ പാലക്കാട് വേലന്താളവത്ത് പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഹിന്ദു മക്കള്‍ കക്ഷിയില്‍ പെട്ട യുവതികളെയാണ് കൊഴിഞ്ഞാംപാറ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. തമിഴ്നാട്ടില്‍നിന്നാണ് ഇവര്‍ കേരളത്തിലെത്തിയത്.
എരുമേലി വാവരുപള്ളിയില്‍ യുവതികള്‍ക്ക് പ്രവേശനം വേണമെന്നാവശ്യപ്പെട്ടാണ് ഇവര്‍ എത്തിയത്. ഇവരെ തമിഴ്നാട്ടിലേക്ക് തിരിച്ചയയ്ക്കുമെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം ശബരിമല സന്ദര്‍ശിക്കുന്നതിനെത്തിയ മനിതി സംഘത്തിന് തമിഴ് നാട്ടില്‍ നിന്ന് പോലീസ് സംരക്ഷണം നല്‍കിയിരുന്നു. ഇതിന് ശേഷം ശബരിമലയിലെത്തിയ രണ്ട് ആക്ടിവിസ്റ്റുകള്‍ക്കും പോലീസ് സംരക്ഷണം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: