കത്വവ: ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകര സംഘടനയ്ക്ക് ആയുധങ്ങള്‍ വിതരണം ചെയ്യാന്‍ ശ്രമിച്ച രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി ആയുധ ശേഖരങ്ങളും ഒരു ട്രക്കും പിടിച്ചെടുത്തിട്ടുണ്ട്.
നിസാര്‍ അഹമ്മദ്, ആഖിബ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 71,000 രൂപയും കണ്ടെടുത്തിട്ടുണ്ട്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് ഇരുവരേയും അറസ്റ്റ് ചെയ്തതെന്ന് കത്വവ എസ്പി ശ്രീധര്‍ പാട്ടീല്‍ അറിയിച്ചു.
പഞ്ചാബില്‍ നിന്നാണ് ട്രക്ക് എത്തിയതെന്നും, അറസ്റ്റിലായവര്‍ പുല്‍വാമ സ്വദേശികളാണെന്നും അദ്ദേഹം പറഞ്ഞു. ഇവര്‍ക്കെതിരെ യുഎപിഎ നിയമപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: