മിഠായിത്തെരുവില്‍ കടകള്‍ തുറന്നു

Tuesday 8 January 2019 10:32 am IST

കോഴിക്കോട് : പണിമുടക്ക് ദിവസങ്ങളില്‍ മിഠായിത്തെരുവില്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കും. രാവിലെ ഒനമ്പതു മണിയോടെ തന്നെ മിഠായിത്തെരുവിലെ കടകളെല്ലാം തുറന്നു. പണിമുടക്കാനുള്ള അവകാശമുണ്ടെന്നും എന്നാല്‍ നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കുന്നത് അനുവദിക്കാനാവില്ലെന്നും വ്യാപാരികള്‍ അറിയിച്ചു. 

കനത്ത പോലീസ് സുരക്ഷയാണ് പ്രദേശത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ കോഴിക്കോട് മേലേ പാളയം, വലിയങ്ങാടി എന്നിവിടങ്ങളിലെ വ്യാപാര കേന്ദ്രങ്ങള്‍ക്കും സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ പണിമുടക്ക് ആയതുകൊണ്ടുതന്നെ പതിവുപോലെ മിഠായിത്തെരുവില്‍ ചൊവ്വാഴ്ചയും, ബുധനാഴ്ചയും കച്ചവടം നടക്കില്ലെന്നാണ് വ്യാപാരികള്‍ കണക്ക് കൂട്ടുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.