പിഎം നരേന്ദ്ര മോദിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

Tuesday 8 January 2019 10:55 am IST

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന പിഎം നരേന്ദ്ര മോദി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. വിവേക് ഒബ്രോയ്യാണ് ചിത്രത്തില്‍ നരേന്ദ്ര മോദിയുടെ വേഷം അവതരിപ്പിക്കുന്നത്.

23 ഭാഷകളിലാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഭട്നാവിസാണ് മുംബൈയില്‍ നടന്ന ചടങ്ങില്‍ പോസ്റ്റര്‍ പുറത്തിറക്കിയത്.

ഒമങ്ങ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരി പകുതിയോടെ ആരംഭിക്കും. മേരികോം, സറബ്ജിത് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒമങ്ങ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പി.എം നരേന്ദ്ര മോദി.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ജീവിതം ആസ്പദമാക്കി നിര്‍മ്മിച്ച ദ ആക്സിഡന്‍ഡല്‍ പ്രൈം മിനിസ്റ്റര്‍ എന്ന ചിത്രം ജനുവരി 11 ന് വെള്ളിത്തിരയിലെത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.