തിരുവനന്തപുരം : ദേശീയ പണിമുടക്കിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും ചൊവ്വാഴ്ച സെക്രട്ടറിയേറ്റില്‍ എത്തിയില്ല. സാധാരണ മന്ത്രിമാര്‍ രാവിലെ ഒമ്പതുമണിയോടെ സെക്രട്ടറിയേറ്റില്‍ എത്തുന്നതാണ്.
പണിമുടക്കിനെ തുടര്‍ന്ന് മുഖ്യമന്ത്രിയും, മന്ത്രിമാരും ഔദ്യോഗിക വസതികളില്‍ ഇരുന്നാണ് ഭരണകാര്യങ്ങള്‍ നോക്കുന്നത്. കൂടാതെ സെക്രട്ടറിയേറ്റിലേയും മറ്റ് സര്‍ക്കാര്‍ ഓഫീസുകളിലെ ഹാജര്‍ നിലയും കുറവാണ്.
രണ്ടു ദിവസത്തെ പണിമുടക്കിനോട് സര്‍ക്കാര്‍ ജീവനക്കാരില്‍ ഭൂരിഭാഗവും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാല്‍ ബുധനാഴ്ചയും പൊതുവെ ഹാജര്‍ നില കുറവായിരിക്കാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: