പത്തനംതിട്ട : ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി വാവര് പള്ളി സന്ദര്‍ശനത്തിന് സ്ത്രീകള്‍ക്ക് വിലക്കില്ലെന്ന് മഹല്ല് കമ്മിറ്റി. ശബരിമല സ്ത്രീ പ്രവേശനം അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് മഹല്ല് കമ്മിറ്റി ഇക്കാര്യം അറിയിച്ചത്.
യുവതീ പ്രവേശന വിധിക്ക് മുമ്പു തന്നെ വാവര് പള്ളിയില്‍ സ്ത്രീകള്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. പള്ളിക്കുള്ളില്‍ കയറി വലം വെച്ചശേഷമാണ് ശബിരമല തീര്‍ത്ഥാനടത്തിനായി പമ്പയിലേക്ക് പുറപ്പെടുന്നത്.
വാവര് പള്ളിയില്‍ എത്തുന്ന വിശ്വാസികള്‍ക്ക് നിലവിലുള്ള അവരുടെ ആചാരാനുഷ്ഠാനങ്ങള്‍ തുടരാമെന്നും മഹല്ല് പ്രസിഡന്റ് അഡ്വ. പി.എച്ച്. ഷാജഹാന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: