മലപ്പുറം : ദേശീയ പണിമുടക്കിനെ തുടര്‍ന്ന് മഞ്ചേരിയില്‍ സംഘര്‍ഷം. കട തുറക്കാനെത്തിയ വ്യാപാരികളും സമരക്കാരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. തുറന്ന കടകള്‍ സമരക്കാര്‍ ബലം പ്രയോഗിച്ച് അടപ്പിക്കാന്‍ ശ്രമിച്ചതോടെ സംഘര്‍ഷം ഉണ്ടാവുകയായിരുന്നു.
പണിമുടക്കിനെ തുടര്‍ന്ന് കട തുറക്കാന്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭിച്ചില്ലെന്ന് വ്യാപാരികള്‍ ആരോപിച്ചു. പ്രദേശത്തെ ഗതാഗത സൗകര്യങ്ങളും പണിമുടക്കിനെ തുടര്‍ന്ന് താറുമാറായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: