ന്യൂദല്‍ഹി: ഇന്ത്യ അതിവേഗം വളരുന്ന സമ്പത്തിക ശക്തിയായി തുടരുമെന്നും 2018-2019ല്‍ 7.2 ശതമാനം വളര്‍ച്ച നേടുമെന്നും കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ്. കഴിഞ്ഞ വര്‍ഷം 6.7 ശതമാനം വളര്‍ച്ച നേടിയിടത്താണ് ഈ വര്‍ഷം 7.2 ശതമാനം വളര്‍ച്ച. 7.4 ശതമാനം വളര്‍ച്ച ഈ വര്‍ഷം നേടുമെന്നാണ് ആര്‍ബിഐയുടെ പ്രവചനം.
ലോകത്തേറ്റവും വേഗത്തില്‍ വളരുന്ന രാജ്യമെന്ന ഖ്യാതി ഇന്ത്യ നിലനിര്‍ത്തും. അതേ സമയം ചൈനയുടെ വളര്‍ച്ച സാവധാനമായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2018 2019 ല്‍ ഉല്‍പ്പാദന മേഖല 8.3 ശതമാനം വളര്‍ച്ചയും (കഴിഞ്ഞ വര്‍ഷം 5.7 ശതമാനം) കാര്‍ഷിക മേഖല 3.8 ശതമാനവും (കഴിഞ്ഞ വര്‍ഷം 3.4 ശതമാനം) നിര്‍മ്മാണ മേഖല 8.9 ശതമാനവും (മുന്‍വര്‍ഷം 5.7 ശതമാനം) വളര്‍ച്ച കൈവരിക്കും. സ്വകാര്യ മേഖലയിലെ നിക്ഷേപ വളര്‍ച്ചയാണ് ഇതിനു കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: