തൂത്തുക്കുടി സ്റ്റെര്‍ലൈസ് പ്ലാന്റ് തുറക്കാന്‍ സുപ്രീംകോടതി അനുമതി

Tuesday 8 January 2019 3:10 pm IST

ന്യൂദല്‍ഹി : തൂത്തൂക്കുടിയിലെ സ്റ്റെര്‍ലൈസ് പ്ലാന്റ് തുറക്കാന്‍ സുപ്രീംകോടതി ഉത്തരവിച്ചു. പ്ലാന്റ് തുറക്കാനുള്ള ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരെയുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ വാദങ്ങള്‍ തള്ളിക്കൊണ്ടാണ് ഈ വിധി. 

വേദാന്ത എന്ന് പേരുള്ള ഈ കമ്പനിയില്‍ നിന്ന് വിഷവാതകം പുറന്തള്ളുന്നുവെന്ന് ആരോപിച്ച് നാട്ടുകാര്‍ ഇതിനെതിരെ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനം അതിരുകടന്നതിനെ തുടര്‍ന്ന് പോലീസ് നടത്തിയ വെടിവെപ്പില്‍ കഴിഞ്ഞ മെയില്‍ 13 പേര്‍ വെടിയേറ്റ് മരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് മെയ് 28 മുതല്‍ കമ്പനി അടച്ചിട്ടിരിക്കുകയാണ്. ഇതിനെ തുടര്‍ന്ന് കമ്പനി പ്രവര്‍ത്തിക്കാമെന്ന ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്നാണ് ഈ വിധി. 

സമീപവാസികളുടെ പരാതിയെ തുടര്‍ന്ന് 2010ല്‍ മദ്രാസ് ഹൈക്കോടതി കമ്പനി അടച്ചുപൂ്ട്ടാന്‍ ഉത്തരവിട്ടിരുന്നു. പിന്നീടിത് റദ്ദാക്കിക്കൊണ്ട് സുപ്രീംകോടതി 100 കോടി രൂപ കമ്പനിക്ക് പിഴയിടുകയും ചെയ്തു. 2013 മാര്‍ച്ച് 31ന് പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാനും തമിഴ്‌നാട്  മലിനീകരണ നിയന്ത്രണ ബോര്‍ഡും ഉത്തരവിട്ടു. 

പിന്നീട് ഇതിനെതിരെ വേദാന്ത ഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ വിദഗ്ധ സമിതി  പരിശോധന നടത്തിയ ശേഷം പ്ലാന്റ് തുറക്കാന്‍ അനുമതി നല്‍കുകയായിരുന്നു. വേദാന്ത ഗ്രൂപ്പിന്റെ വാദം കേള്‍ക്കാതെ ഏപക്ഷീയമായാണ് സര്‍ക്കാര്‍ നടപടിയെടുത്തതെന്ന് തരുണ്‍ അഗര്‍വാള്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഹരിത ട്രൈബ്യൂണല്‍ പച്ചക്കൊടി കാണിച്ചത്. 1996ലാണ് തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.