കോഴിക്കോട്: കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റില്‍ കടക്ക് നേരെ ആക്രമണം. ഗുജറാത്തി സ്ട്രീറ്റിലെ ശ്രീബാലാജി കോട്ടേച്ചാസ് എന്ന സ്ഥാപനത്തിന് നേരെയാണ് ഇന്നലെ പുലര്‍ച്ചെ ആക്രമണമുണ്ടായത്. സ്ഥാപനത്തിന്റെ മുന്‍വശത്തെ ചുമരുകള്‍ പൂര്‍ണമായും കരി ഓയില്‍ ഒഴിച്ച് വികൃതമാക്കിയിട്ടുണ്ട്.
ഒരു ജനല്‍ ചില്ല് അടിച്ച് തകര്‍ക്കുകയും ചെയ്തു. സ്ഥാപനത്തിലെ സിസിടിവി ക്യാമറകളില്‍ അക്രമികളായ രണ്ടു പേരുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ശ്രീകാന്ത് കര്സന്ദാസ് കോട്ടേച്ചായുടെ ഉടമസ്ഥതയിലുള്ളതാണ് ഇരുനില കെട്ടിടം. കോഴിക്കോട് ടൗണ്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: