വിദ്യ നേടുമ്പോള്‍

Wednesday 9 January 2019 2:50 am IST

നീതിസാരം

വിദ്യ അഭ്യസിപ്പിക്കുന്ന ഗുരുവിന്റെ സ്ഥാനം, ജന്മം നല്‍കിയ മാതാപിതാക്കള്‍ക്കും ലോകകാരണനാ

യ ഈശ്വരനുമൊപ്പമാണ്. അര്‍ഥവത്തായ ജീവിതത്തിന് വിദ്യ കൂടിയേ തീരൂ. വിദ്യ ചൊല്ലിത്തരുന്ന ഗുരുവിന്റെ മനസ്സു നിറയ്‌ക്കേണ്ടതു ശിഷ്യനാണ്. ഏതു സത്കര്‍മവും പോലെ വിദ്യാഭ്യാസവും ദക്ഷിണ വെച്ചുവേണം ആരംഭിക്കാന്‍. ഗുരു ദക്ഷിണ മൂന്ന് വിധമെന്നു നീതിസാരം പറയുന്നു.

ഗുരുവിനെ ശുശ്രൂഷിച്ചുകൊണ്ട് വിദ്യ നേടാം. അല്ലെങ്കില്‍ ദ്രവ്യം കൊണ്ട് ഗുരുവിനെ തൃപ്തിവരുത്തി വിദ്യ അഭ്യസിക്കണം. ഇതുമല്ലെങ്കില്‍ ശിഷ്യനുവശമുള്ള ഏതെങ്കിലുമൊരു വിദ്യ ഗുരുവിനെ പഠിപ്പിച്ചുകൊണ്ട് ഒരു വിദ്യ അദ്ദേഹത്തില്‍ നിന്ന് പഠിക്കണം. വിദ്യ നേടാന്‍ ഇവ മൂന്നുമല്ലാതെ നാലാമതൊരു വിധമില്ലെന്നു നീതിസാരം പറയുന്നു:

ഗുരുശുശ്രൂഷയാ വിദ്യാ

പുഷ്‌കലേന ധനേന വാ

അഥവാ വിദ്യയാ വിദ്യ 

ചതുര്‍ഥന്നോപലഭ്യതേ

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.