മെല്‍ബണ്‍: ഇന്ത്യയുടെ രാംകുമാര്‍ രാമനാഥനും അങ്കിത റെയ്നയും ഓസ്ട്രേലിയന്‍ ഓപ്പണ്‍ യോഗ്യതാ ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടില്‍ കടന്നു. അതേസമയം കര്മന് കൗര്‍ ആദ്യ റൗണ്ടില്‍ പുറത്തായി.
ഇരുപത്തിയൊന്നാം സീഡായ രാംകുമാര്‍ ആദ്യ റൗണ്ടില്‍ സ്പെയിനിന്റെ സെര്‍ജിയോ ഗ്യൂറ്ററസ് ഫെറോളിനെ നേരിട്ടുളള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്കോര്‍: 6-3, 6-2.
മൂന്നാം തവണ ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റിന്റെ യോഗ്യതാ റൗണ്ട് കളിക്കുന്ന അങ്കിത റെയ്ന ആദ്യ മത്സരത്തില്‍ ഫ്രാന്‍സിന്റെ മൈറ്റിലി ജോര്‍ജസിനെ അനായാസം മറികടന്നു. സ്കോര്‍ 6-2, 6-2.
ഇതാദ്യമായി ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റിന്റെ യോഗ്യതാ റൗണ്ടിനെത്തിയ കര്മന് കൗര്‍ ആദ്യ റൗണ്ടില്‍ പതിനാറാം സീഡായ ജെന്നിഫര്‍ ബ്രാന്‍ഡിയോട് തോറ്റു. സ്കോര്‍ 0-6, 5-7.
ഇന്ത്യയുടെ പ്രജ്ഞേഷ് ഗുണേശ്വരന് ആദ്യ റൗണ്ടില്‍ ഇന്ന് ക്രൊയേഷ്യയുടെ വിക്ടര്‍ ഗാലേവിക്കിനെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: