ന്യൂദല്‍ഹി: ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് ടീമുകള്‍ക്കെതിരായ ഏകദിന പരമ്പരകളില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയക്ക് വിശ്രമം അനുവദിച്ചു. പകരം യുവതാരം മുഹമ്മദ് സിറാജിനെ ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തി.
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ബൗളിങ്ങിന്റെ കുന്തമുനയായി മാറിയ ബുംറ വിക്കറ്റ് വേട്ടയില്‍ ഒന്നാമതുമെത്തിയിരുന്നു. 21 വിക്കറ്റുകളാണ് കൊയ്തത്. .
ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമില്‍ സിദ്ധാര്‍ഥ് കൗളിനെ ഉള്‍പ്പെടുത്തി.
ഈമാസം 23 ന് ആരംഭിക്കുന്ന ന്യൂസിലന്‍ഡ് പര്യടനത്തില്‍ ഇന്ത്യ അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റി 20 മത്സരങ്ങളും കളിക്കും. തുടര്‍ച്ചയായി മത്സരങ്ങള്‍ കളിക്കുന്ന ബുംറയ്ക്ക് വിശ്രമം അനിവാര്യമാണെന്നും വരും മത്സരങ്ങളില്‍ ഇത് താരത്തിന് ഗുണം ചെയ്യുമെന്നും ബിസിസിഐ വൃത്തങ്ങള്‍ പറഞ്ഞു.
പരമ്പര നേട്ടത്തിന് ശേഷം ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയും ബുംറയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ബുംറയെ പോലെ മികച്ച ഫാസ്റ്റ് ബൗളര്മാരുള്ളതാണ് ഇന്ത്യയുടെ കരുത്തെന്നും ഇവര്‍ ഏതു രാജ്യത്തും ഇന്ത്യയെ വിജയത്തിലെത്തിക്കുമെന്നും കോഹ്ലി പറഞ്ഞിരുന്നു.
ഇന്ത്യന്‍ ഏകദിന ടീം: വിരാട് കോഹ്ലി(നായകന്), രോഹിത് ശര്‍മ(ഉപനായകന്‍), കെ.എല്‍. രാഹുല്‍, ശിഖര്‍ ധവാന്, അമ്പാട്ടി റായിഡു, ദിനേശ് കാര്‍ത്തിക്, കേദാര്‍ ജാദവ്, എം.എസ്. ധോണി(വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് സിറാജ, ഖലീല്‍ അഹ്മദ്, മുഹമ്മദ് ഷമി.
ട്വന്റി20 ടീം: വിരാട് കോഹ്ലി(നായകന്), രോഹിത് ശര്‍മ(ഉപനായകന്‍), കെ.എല്‍. രാഹുല്‍, ശിഖര്‍ ധവാന്, ഋഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, കേദാര്‍ ജാദവ്, എം.എസ്. ധോണി(വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ , ക്രൂണാല്‍ പാണ്ഡ്യ , കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, ഭുവനേശ്വര്‍ കുമാര്‍, സിദ്ധാര്‍ഥ് കൗള്‍, ഖലീല്‍ അഹ്മദ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: